270 likes | 347 Views
u0d38u0d02u0d38u0d4du0d15u0d43u0d24 u0d2du0d3eu0d37u0d2fu0d3fu0d32u0d4du200d u0d09u0d1au0d4du0d1au0d30u0d3fu0d2fu0d4du0d15u0d4du0d15u0d2au0d4du0d2au0d46u0d1fu0d41u0d28u0d4du0d28 u0d36u0d2cu0d4du0d26u0d19u0d4du0d19u0d33u0d46 u0d35u0d3fu0d36u0d15u0d32u0d28u0d02 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28 u0d36u0d3eu0d38u0d4du0d24u0d4du0d30u0d36u0d3eu0d16u0d2fu0d41u0d1fu0d46 u0d2au0d47u0d30u0d3eu0d23u0d4du200c u2018u0d36u0d3fu0d15u0d4du0d37u0d3eu0d36u0d3eu0d38u0d4du0d24u0d4du0d30u0d02u2019.<br>u0d36u0d3fu0d15u0d4du0d37u0d3eu0d36u0d3eu0d38u0d4du0d24u0d4du0d30 u0d17u0d4du0d30u0d28u0d4du0d25u0d19u0d4du0d19u0d7e u0d28u0d3fu0d30u0d35u0d27u0d3f u0d09u0d23u0d4du0d1fu0d4d. u0d2au0d3eu0d23u0d3fu0d28u0d40u0d2f u0d36u0d3fu0d15u0d4du0d37, u0d28u0d3eu0d30u0d26u0d40u0d2f u0d36u0d3fu0d15u0d4du0d37, u0d32u0d4bu0d2eu0d36 u0d2fu0d3eu0d1cu0d4du0d1eu0d35u0d7du0d15u0d4du0d2f u0d36u0d3fu0d15u0d4du0d37 u0d05u0d19u0d4du0d19u0d28u0d46 u0d05u0d28u0d35u0d27u0d3f.<br>u0d36u0d3fu0d15u0d4du0d37u0d3eu0d36u0d3eu0d38u0d4du0d24u0d4du0d30 u0d17u0d4du0d30u0d28u0d4du0d25u0d19u0d4du0d19u0d33u0d41u0d1fu0d46 u0d15u0d42u0d1fu0d4du0d1fu0d24u0d4du0d24u0d3fu0d7d u0d05u0d24u0d4du0d2fu0d28u0d4du0d24u0d02 u0d2au0d4du0d30u0d3eu0d27u0d3eu0d28u0d4du0d2fu0d02 u0d05u0d7cu0d39u0d3fu0d15u0d4du0d15u0d41u0d28u0d4du0d28 u0d17u0d4du0d30u0d28u0d4du0d25u0d2eu0d3eu0d23u0d4d u0d2au0d3eu0d23u0d3fu0d28u0d40u0d2f u0d36u0d3fu0d15u0d4du0d37u0d3eu0d36u0d3eu0d38u0d4du0d24u0d4du0d30u0d02, u0d0eu0d28u0d4du0d28u0d3fu0d30u0d41u0d28u0d4du0d28u0d3eu0d32u0d41u0d02 u0d2du0d1fu0d4du0d1fu0d4bu0d1cu0d3f u0d26u0d40u0d15u0d4du0d37u0d3fu0d24u0d30u0d41u0d1fu0d46 u0d35u0d4du0d2fu0d3eu0d15u0d30u0d23 u0d17u0d4du0d30u0d28u0d4du0d25u0d2eu0d3eu0d2f, u0d35u0d48u0d2fu0d3eu0d15u0d30u0d23 u0d38u0d3fu0d26u0d4du0d27u0d3eu0d28u0d4du0d24 u0d15u0d57u0d2eu0d41u0d26u0d3fu0d2fu0d3fu0d32u0d46 u0d38u0d42u0d24u0d4du0d30u0d19u0d4du0d19u0d33u0d3eu0d23u0d4d, u0d09u0d1au0d4du0d1au0d3eu0d30u0d23 u0d38u0d4du0d25u0d3eu0d28 u0d28u0d3fu0d7cu0d23u0d4du0d23u0d2fu0d24u0d4du0d24u0d3fu0d28u0d4d u0d07u0d35u0d3fu0d1fu0d46 u0d09u0d2au0d2fu0d4bu0d17u0d3fu0d1au0d4du0d1au0d3fu0d1fu0d4du0d1fu0d41u0d33u0d4du0d33u0d24u0d4d.<br>u0d2au0d3eu0d23u0d3fu0d28u0d40u0d2f u0d36u0d3fu0d15u0d4du0d37u0d3eu0d36u0d3eu0d38u0d4du0d24u0d4du0d30u0d02, u0d0eu0d28u0d4du0d28u0d24u0d4d u0d2au0d3eu0d23u0d3fu0d28u0d40 u0d2eu0d39u0d7cu0d37u0d3fu0d2fu0d3eu0d7d u0d0eu0d34u0d41u0d24u0d2au0d4du0d2au0d46u0d1fu0d4du0d1fu0d24u0d4d u0d0eu0d28u0d4du0d28u0d4d u0d05u0d7cu0d24u0d4du0d25u0d2eu0d3eu0d15u0d4du0d15u0d41u0d28u0d4du0d28u0d3fu0d32u0d4du0d32. u0d2au0d3eu0d23u0d3fu0d28u0d3fu0d2fu0d41u0d1fu0d46 u0d05u0d2du0d3fu0d2au0d4du0d30u0d3eu0d2fu0d2au0d4du0d30u0d15u0d3eu0d30u0d2eu0d41u0d33u0d4du0d33 u0d17u0d4du0d30u0d28u0d4du0d25u0d2eu0d3eu0d23u0d4d.
E N D
SEMINAR©“places of articulation”“ उच्चारण-स्थानानि ”“ ഉച്ചാരണ സ്ഥാനങ്ങൾ ” Naveen Babu© pjnaveenbabu777@gmail.com©
आमुख (ആമുഖം) • സംസ്കൃത ഭാഷയില്‍ ഉച്ചരിയ്ക്കപ്പെടുന്ന ശബ്ദങ്ങളെ വിശകലനം ചെയ്യുന്ന ശാസ്ത്രശാഖയുടെ പേരാണ് ‘ശിക്ഷാശാസ്ത്രം’. • ശിക്ഷാശാസ്ത്ര ഗ്രന്ഥങ്ങൾ നിരവധി ഉണ്ട്. പാണിനീയ ശിക്ഷ, നാരദീയ ശിക്ഷ, ലോമശ യാജ്ഞവൽക്യ ശിക്ഷ അങ്ങനെ അനവധി. • ശിക്ഷാശാസ്ത്ര ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ അത്യന്തം പ്രാധാന്യം അർഹിക്കുന്ന ഗ്രന്ഥമാണ് പാണിനീയശിക്ഷാശാസ്ത്രം, എന്നിരുന്നാലും ഭട്ടോജി ദീക്ഷിതരുടെ വ്യാകരണ ഗ്രന്ഥമായ, വൈയാകരണ സിദ്ധാന്ത കൗമുദിയിലെ സൂത്രങ്ങളാണ്, ഉച്ചാരണസ്ഥാന നിർണ്ണയത്തിന് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. • പാണിനീയ ശിക്ഷാശാസ്ത്രം, എന്നത് പാണിനീ മഹർഷിയാൽ എഴുതപ്പെട്ടത് എന്ന് അർത്ഥമാക്കുന്നില്ല. പാണിനിയുടെ അഭിപ്രായപ്രകാരമുള്ള ഗ്രന്ഥമാണ്. ഭാഷയ്ക്ക് നിയമങ്ങളുണ്ടാക്കിയ പാണിനിയുടെ കാലത്തിനും നൂറ്റാണ്ടുകൾക്ക് ശേഷമാണ് പാണിനീയ ശിക്ഷാശാസ്ത്രം എഴുതപ്പെട്ടത് എന്ന് കരുതപ്പെടുന്നു.
പാണിനീയ ശിക്ഷാശാസ്ത്ര പ്രകാരം ഉച്ചാരണ സ്ഥാനങ്ങൾ ഏതൊക്കെ ആണെന്ന് സൂചിപ്പിക്കുന്ന സൂത്രമാണ്. ചുവടെ കൊടുത്തിരിക്കുന്നത്. अष्टौ स्थानानि वर्णानामुरः कण्ठः शिरस्तथा । जिह्वामूलं च दन्तश्च नासिकोष्ठौ च तालु च ॥पा.शि. ॥ അഷ്ടൗ സ്ഥാനാനി വർണനാം ഉമുര: കണ്ഠ: ശിരസ് തധാ | ജിഹ്വാമൂലം ച ദന്തശ്ച നാസികോഷ്ഠൗ ച താലു ച | സാമാന്യാർത്ഥം :- ഉരസ് (നെഞ്ചിൻകൂട്), കണ്ഠം (കഴുത്ത്), ശിരസ്സ് (മൂർദ്ധാവ്), ജിഹ്വാമൂലം (നാവിന്റെ ചുവട്), ദന്തം (പല്ല്), ഓഷ്ഠം (ചുണ്ട്), താലു (കുറുനാക്ക്) എന്നിങ്ങനെ വർണ്ണങ്ങളുടെ ഉച്ചാരണ സ്ഥാനങ്ങൾ എട്ടാണ്. എന്നാണ് സൂത്രത്തിന്റെ അർത്ഥം.
വർണ്ണോച്ചാരണം നിശ്വാസവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂലപാർശ്വങ്ങളെ (നാവിന്റെ പല ഭാഗങ്ങൾ) കൊണ്ട് വായ്‌ക്കുള്ളിൽ പലസ്ഥാനങ്ങളിലും നിയന്ത്രിക്കുന്നത് വഴിയാണ് സാധ്യമാകുന്നത്, ഈ നിയന്ത്രണ സ്ഥാനങ്ങളെ ഉച്ചാരണസ്ഥാനങ്ങൾ എന്നു പറയുന്നു. • സവർണ്ണ സംഖ്യയിൽ 7 ഉച്ചാരണ സ്ഥാനങ്ങളുടെ പ്രയോഗം മാത്രമാണ് നടക്കുന്നത് അതിനാൽ പൊതുവായി ഉച്ചാരണസ്ഥാനങ്ങൾഏഴ് ആയി കണക്കാക്കപ്പെടുന്നു. ഭട്ടോജി ദീക്ഷിതരുടെ വൈയാകരണ സിദ്ധാന്ത കൗമുദിയിൽ 7 ഉച്ചാരണ സ്ഥാനങ്ങളെ കുറിച്ചാണ് പറയുന്നത്. പാണിനീയ ശിക്ഷാശാസ്ത്രത്തിൽ പറയുന്ന ഉരസ് (നെഞ്ചിൻകൂട്) ഒരു ഉച്ചാരണ സ്ഥാനമായി പറയുന്നില്ല. • ഇവ കൂടാതെ രണ്ട് ഉച്ചാരണ സ്ഥാനങ്ങളുടെ പ്രയത്നം കൊണ്ട് ഉച്ചരിക്കുന്നവയും ഉണ്ട്.
कण्ठः [കൺഠഃ] • വായുപ്രവാഹത്തിന്റെ പ്രധാന നിയന്ത്രണ സ്ഥാനം കണ്ഠം (കഴുത്ത്) ആയിട്ടുള്ളവയാണ് കണ്ഠ്യം (velar) • വിസർഗ്ഗം ഉദാഹരണം :- നമഃ , കൺഠഃ, ഗുരുഃ.
तालु [താലു] • താലു എന്നുപറയുന്നത് കുറുനാക്ക് ആണ്, താലു കഴിഞ്ഞ് വരുന്ന മൃദുവായ ഭാഗത്തിനെ മൃദുതാലു (softpalate ) എന്നും, അത് കഴിഞ്ഞ് വരുന്ന ദൃഢമായ ഭാഗത്തെ കഠിനതാലു എന്നും (hardpalate) എന്നും വിളിക്കുന്നു. • വായുപ്രവാഹത്തെ പ്രധാനമായും താലുവില്‍ വെച്ചു നിയന്ത്രിച്ചു വിടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങളാണ് താലവ്യങ്ങൾ. (Palatals)
मूर्धा [മൂർദ്ധ] • Hardpalate (കഠിനതാലു) വിനെ തന്നെയാണ്, മൂർദ്ധ എന്ന് വിശേഷിപ്പിക്കുന്നത്. • വായുപ്രവാഹത്തിനു തടസ്സമോ നിയന്ത്രണമോ മൂര്‍ദ്ധാവില്‍ ഏര്‍പ്പെടുത്തി ഉച്ചരിക്കുന്നവയാണ് മൂർദ്ധന്യം.(Retroflex) • ഈ ശബ്ദങ്ങൾ ഉച്ചരിക്കുബോൾ നെറുകയിൽ ഒരു കമ്പനം അനുഭവപ്പെടുന്നതായി തോന്നും. • ഇവയെ cerebrals എന്നും വിളിക്കുന്നു.
दन्ताः [ദന്ത] • ദന്ത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പല്ലുകളുടെപുറകുവശമാണ്. • ദന്തങ്ങളുടെ പുറകുവശം പ്രധാന ഉച്ചാരണ കേന്ദ്രമായവയാണ് ദന്ത്യം (dental)
नासिका [നാസിക] • തൊണ്ടയില്‍നിന്നും മൂക്കിലേക്കും വായുവിനു പ്രവഹിക്കാം, ഉദാനവായുവിനെ നിയന്ത്രിച്ചു വിടുന്നതില്‍. മൂക്കിന്റെക്കൂടി സഹായത്തോടെ ഉച്ചരിക്കുന്ന വര്‍ണ്ണങ്ങളാണു അനുനാസികങ്ങള്‍. (Nasals).
അഷ്ടൗ സ്ഥാനാനി വർണനാം ഉമുര: കണ്ഠ: ശിരസ് തധാ | ജിഹ്വാമൂലം ച ദന്താശ്ച നാസികോഷ്ഠൗ ച താലു ച | സാമാന്യാർത്ഥം :- ഉരസ് (നെഞ്ചിൻകൂട്), കണ്ഠം (കഴുത്ത്), ശിരസ്സ് (മൂർദ്ധാവ്), ജിഹ്വാമൂലം (നാവിന്റെചുവട്), ദന്തം (പല്ല്), ഓഷ്ഠം (ചുണ്ട്), താലു (കുറുനാക്ക്) എന്നിങ്ങനെ വർണ്ണങ്ങളുടെ ഉച്ചാരണസ്ഥാനങ്ങൾഎട്ടാണ്. എന്നാണ് സൂത്രത്തിന്റെ അർത്ഥം.
ഹകാരം പഞ്ചമൈര്യുക്തം അന്ത:സ്‌താഭിശ്ച സംയുക്തം | ഔരസ്യം തം വിജാനിയാത് കണ്ഠൃം അഹുർ അസംയുക്തം | സാമാന്യാർത്ഥം: - ഉരസ്സിനാൽ (നെഞ്ചിൻകൂട്) ഉച്ചരിക്കപ്പെടുന്ന ഹകാരം സംയുക്തമാണ്. ( പഞ്ചവർഗ്ഗങ്ങളോടും (ഞ ങ ണ ന മ), അന്ത:സ്ത വർണ്ണങ്ങളോടും (യ, ര, ല, വ) ചേർന്നത് ). കണ്ഠൃമായ ഹകാരം അസംയുക്തമാണ്. സിദ്ധാന്ത കൗമുദിയിൽ “അകുഹ വിസർജനീയാനാം കണ്ഠ”, ഹകാരത്തിന്റെ ഉച്ചാരണ സ്ഥാനം കണ്ഠമാണ് എന്നു പറയുമ്പോൾ, പാണിനീയാ ശിക്ഷയിൽ ഹകാരത്തെ സംയുക്ത ഹകാരം, അസംയുക്ത ഹകാരം എന്ന് തിരിച്ച് പറയുന്നു. സംയുക്തമായ ഹകാരം അതായത് പഞ്ചവർഗ്ഗങ്ങളോടും അന്തസ്ഥങ്ങളോടും ചേർന്ന ഹകാരം ഔരസ്യം/ ഉരസ്യം ആണെന്ന് പറയുന്നു. അസംയുക്തമായ അല്ലെങ്കിൽ കേവല ഹകാരം മാത്രമാണ് കണ്ഠൃമായി കണക്കാക്കുന്നത്.
കണ്ഠവ്യാവ് അഹാവ് ഇചുയശാസ് താലവ്യാ ഓഷ്ഠജാ വു പു | സ്യുർ മൂർദ്ധന്യാ ഋടുരഷാ ദന്ത്യാ ലൃ തു ല സാ: സ്‌മൃതാ: | സാമാന്യാർത്ഥം :- • അകാരവും പൂർവോക്തമായ ഹകാരവും കൺഠൃമാകുന്നു. • ഇകാരവും, ചവർഗ്ഗവും, യകാരവും, ശകാരവുംതാലവ്യങ്ങളാകുന്നു. • ഉകാരവുംപവർഗ്ഗവുംഓഷ്ഠജങ്ങളാകുന്നു. • ഋകാരം,ടവർഗ്ഗം, രേഫം (ര), ഷകാരം(ഷ) ഇവമൂർദ്ധന്യങ്ങളും ആകുന്നു. • ലൃവർണ്ണം , തവർഗം, ലകാരം, സകാരം ഇവദന്ത്യങ്ങളാക്കുന്നു.
ജിഹ്വാമൂലെ തു കു പ്രോക്തോ ദന്തോഷ്ഠയോ വ: സ്‌മൃതോ ബുധൗ: | ഏ ഐ തു കണ്ഠതാലവ്യാ: ഓ ഔ കണ്ഠോഷ്ഠജൗ സ്മൃതൗ | സാമാന്യാർത്ഥം :- കവർഗത്തിന്റെ ഉച്ചാരണ സ്ഥാനമാകട്ടെ ജിഹ്വാമൂലമാകുന്നു. ബുധൻമാരാൽ (ഉച്ചാരണ നിഷ്ഠയിൽ ശ്രദ്ധയുള്ളവർ) വകാരവും ആംശികമായി ദന്ത്യോഷ്ഠ്യമായി ഗണിച്ചിരുന്നു. ഏകാരവും ഐകാരവും കണ്ഠതാലവ്യങ്ങളാണ്. ഓകാരങ്ങൾ കണ്ഠോഷ്ഠജങ്ങൾ ആകുന്നു. ഇതിൽ കവർഗങ്ങൾ എല്ലാം ജിഹ്വാമൂലീയങ്ങൾ ആയി പറയുന്നു. എന്നാൽ സിദ്ധാന്ത കൗമുദിയിൽ, അർദ്ധ വിസർഗ്ഗത്തേടു കൂടിയ ക, ഖ എന്നിവയെ മാത്രമേ ജിഹ്വാമൂലീയങ്ങളായി കണക്കാക്കുന്നുള്ളൂ.
അർദ്ധ മാത്രാ തു കണ്ഠസ്യ ഏകാരൗകാര്യോർ ഭവേത് | ഐകാരൗകാര്യോർ മാത്രാ തയോർ വിവൃതസംവൃതം | സാമാന്യാർത്ഥം :- • ഏകാരവും ഐകാരവും കണ്ഠതാലവ്യങ്ങളാണ്.ഓകാരങ്ങൾ കണ്ഠോഷ്ഠജങ്ങൾ ആകുന്നു.എന്ന് നേരത്തെ പറഞ്ഞിരുന്നു. • ഏകാരത്തിനും ഐകാരത്തിനും 1/2മാത്ര കണ്ഠ്യവും, ബാക്കി 1 ½ മാത്ര താലവ്യവുമാണ്. • ഓകാരത്തിനും ഔകാരത്തിനും ഒരു മാത്ര കണ്ഠ്യവും, ബാക്കി ഒരു മാത്ര ഓഷ്ഠ്യവുമാണ്. • അവയുടെ ഉച്ചാരണ പ്രയത്നം വിവൃതസംവൃതങ്ങളുമാണ്. • ( ഒരു സ്വരം ഉച്ചരിക്കാൻ വേണ്ടിവരുന്ന ശ്വാസത്തിന്റെ അളവാണ് മാത്ര, ഒരു മാത്രയിൽ ഉച്ചരിക്കുന്നവയെ ഹൃസ്വമെന്നും രണ്ടുമാത്രയിൽ ഉച്ചരിക്കുന്നവയെ ദീർഘമെന്നും രണ്ടിൽ കൂടുതൽ മാത്രയിൽ ഉച്ചരിക്കുന്നവയെ പ്ലുപ്തം എന്നും പറയുന്നു )
അനുസ്വാര യമാനം ച നാസികാ സ്ഥാന മുച്ചതെ |അയോഗവാഹ വിജ്നേയ ആശ്രയ സ്ഥാന ഭാഗിന: | സാമാന്യാർത്ഥം:- അനുസ്വാരങ്ങളുടെയും യമങ്ങളുടെയും ഉച്ചാരണ സ്ഥാനം നാസികയാണ്. അയോഗവാഹങ്ങൾ ഏതേത് സ്വരങ്ങളെയാണ് ആശ്രയിച്ചു നിൽക്കുന്നത് അതാത് സ്വരങ്ങളുടെ സ്ഥാനമാണ് വരുന്നത്. അയോഗവാഹങ്ങൾ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് അനുസ്വാരം, വിസർഗ്ഗം, ജിഹ്വാമൂലീയങ്ങൾ, ഉപദ്മാനീയങ്ങൾ എന്നിവയെയാണ്.
സാമാന്യാർത്ഥം:- സാധാരണ ഗതിയിൽ സ്വരങ്ങൾക്ക് ശേഷമുള്ള അനുസ്വാരം ദന്തമൂലങ്ങളിലാണ് ഉച്ചരിക്കുക. ചുരയ്ക്ക വീണയുടെ നിർഘോഷത്തിനു സമാനമാണ് ഇവയുടെ ശബ്ദം. എന്നാൽ ഹ, ര, ശ, ഷ, സ ഇവയുടെ മുൻപിലാണ് അനുസ്വാരം വരുന്നതെങ്കിൽ നിർബന്ധമായും ഉച്ചാരണം ചെയ്യേണ്ടതാണ്. ഉദാഹരണം : ബൃംഹണം, കംസ, ഹംസ.. അലാഭു വിനൗ നിഘോഷോ ദന്തമൂല്യ: സ്വരാനുഗ: | അനുസ്വാരസ് തു കർത്തവ്യോ നിത്യം ഹ്രോ ശാഷസേഷു ച |